പ്രമുഖ ഫാഷൻ ബ്രാൻഡായ നൈകയുടെ അറ്റാദായത്തിൽ ഇത്തവണ വൻ കുതിച്ചുചാട്ടം. നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ കണക്കുകളാണ് നൈക പുറത്തുവിട്ടിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ പാദത്തിൽ 4.55 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 3.41 കോടി രൂപയായിരുന്നു അറ്റാദായം.
ഇത്തവണ വരുമാനത്തിലും മികച്ച നേട്ടം കൈവരിക്കാൻ നൈകയ്ക്ക് സാധിച്ചിട്ടുണ്ട്. ഏപ്രിൽ- ജൂൺ കാലയളവിൽ 1,148.4 കോടി രൂപയാണ് വരുമാനം. മുൻ വർഷത്തേക്കാൾ 41 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മുൻ വർഷം ഇത് 817 കോടി രൂപയായിരുന്നു. കൂടാതെ, മൊത്ത വ്യാപാര മൂല്യം 47 ശതമാനം വർദ്ധനവോടെ 2,155.8 കോടി രൂപയായി.
അവലോകന കാലയളവിലെ എബിറ്റ്ഡ ( earnings before interest, Taxes, depreciation and amortization) 71 ശതമാനം ഉയർന്ന് 46 കോടി രൂപയായി. ഇന്ത്യക്ക് പുറമേ, യുഎഇ, യുഎസ് എന്നിവിടങ്ങളിലും ചുവടുറപ്പിക്കാൻ നൈക ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിലെ 52 നഗരങ്ങളിലായി 112 ഫിസിക്കൽ സ്റ്റോറുകളാണ് നൈകയ്ക്ക് ഉള്ളത്. മുംബൈയാണ് നൈകയുടെ ആസ്ഥാനം.
Post Your Comments