KeralaLatest NewsNews

ജില്ലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് എൻ.ഡി.ആർ.എഫ് സംഘവും

 

 

ആലപ്പുഴ: ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ദേശീയ ദുരന്ത പ്രതികരണ സേനയും (എൻ.ഡി.ആർ.എഫ്) പങ്കാളികളാകും. തമിഴ്നാട് ആരക്കോണം എൻ.ഡി.ആർ.എഫ് ഫോർത്ത് ബെറ്റാലിയനിലെ 21 പേരടങ്ങുന്ന സംഘത്തിന് നേതൃത്വം നൽകുന്നത് സബ് ഇൻസ്പെക്ടർമാരായ ദീപക് ചില്ലർ, എ. ജഗന്നാഥൻ എന്നിവരാണ്.

രാവിലെ കളക്ടറേറ്റിൽ എത്തിയ സംഘം ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുമായി കൂടിക്കാഴ്ച്ച നടത്തി. ആദ്യ ഘട്ടത്തിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ ഇവർ നേരിൽ കണ്ട് വിലയിരുത്തും. ഇതിനായി ഇന്നലെ ചെങ്ങന്നൂരിൽ സന്ദർശനം നടത്തി. ആവശ്യമനുസരിച്ച് വിവിധ കേന്ദ്രങ്ങളിൽ സേനയെ വിന്യസിക്കും.

നിലവിൽ ജില്ലയിൽ ഗുരുതര സാഹചര്യമില്ലെന്നും അവശ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് അച്ചൻകോവിൽ, പമ്പ, മണിമല ആറുകളുമായി ബന്ധപ്പെട്ട് ജില്ലയെ മൂന്ന് മേഖലകളായി തിരിച്ചുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും കളക്ടർ പറഞ്ഞു. ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരികയാണ്. പമ്പയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ ഭാഗത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിൻറെ 90 ഷട്ടറുകളും തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികളും തുറന്നിരിക്കുകയാണ്. ഇതുവഴി വെള്ളം കടലിലേക്ക് സുഗമായി ഒഴുകുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button