ഇന്ത്യയിൽ ബിസിനസ് സാന്നിധ്യം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. അടുത്ത മൂന്നുവർഷത്തിനുള്ളിൽ ഇന്ത്യയിലെ വളർച്ച ഇരട്ടിയാക്കി ഉയർത്താനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഫുഡ് പ്രോസസിംഗ് സെന്ററുകൾ എന്നിവയാണ് നിർമ്മിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഈ മേഖലകളിൽ 19,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തുക.
ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് പുതിയ മാളുകൾ നിർമ്മിക്കുക. ഘട്ടം ഘട്ടമായി 12 മാളുകൾ ആയിരിക്കും രാജ്യത്തുടനീളം നിർമ്മിക്കുന്നത്. അതേസമയം, ബംഗളൂരു, കേരളം എന്നിവിടങ്ങളിൽ 0.5 മില്യൺ സ്ക്വയർ ഫീറ്റിലുള്ള ചെറിയ മാളുകളും നിർമ്മിക്കാൻ സാധ്യതയുണ്ട്.
നിലവിൽ, ലുലു ഗ്രൂപ്പിന്റെ മാളുകൾ സ്ഥിതി ചെയ്യുന്നത് കൊച്ചി, തിരുവനന്തപുരം, തൃശൂർ, ബംഗളൂരു, ലക്‌നൗ എന്നിവിടങ്ങളിലാണ്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ.
Post Your Comments