Latest NewsNewsInternationalKuwaitGulf

കോവിഡ് പ്രതിരോധം: 50 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള നാലാം ഡോസ് വാക്‌സിൻ സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ഓഗസ്റ്റ് 10 മുതൽ കോവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായി 16 ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് മന്ത്രാലയം അംഗീകാരം നൽകുകയും ചെയ്തു.

Read Also: കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴിയുണ്ട്, കാലാവസ്ഥയെ കുറ്റം പറഞ്ഞ് ഇങ്ങനെ പോകാനാകില്ല: മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ രാത്രി 8 മണി വരെയാണ് വാക്‌സിനേഷൻ സേവനങ്ങൾ ലഭിക്കുന്നത്. അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് നൽകുന്നതിന് പുറമെ, അഞ്ച് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ആദ്യ രണ്ട് ഡോസ് കുത്തിവെപ്പുകൾ നൽകുന്നതും, 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് മൂന്നാം ബൂസ്റ്റർ ഡോസ് നൽകുന്നതുമായ സേവനങ്ങളും ഈ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും.

Read Also: നാട്ടിലെത്തുന്ന പ്രവാസികളെ കാണാതാകുന്നത് സ്ഥിരം സംഭവമാകുന്നു: സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയതായി സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button