NewsLife StyleFood & Cookery

തൈര് കഴിക്കുന്നത് ശീലമാക്കാം, നേട്ടങ്ങൾ ഇതാണ്

മനസിനും ശരീരത്തിനും ഉന്മേഷം നൽകാൻ സഹായിക്കുന്ന അമിനോ ആസിഡാണ് ട്രിപ്റ്റോഫൻ

ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് തൈര്. എന്നാൽ, ഭൂരിഭാഗം പേരും വല്ലപ്പോഴും മാത്രമാണ് ഭക്ഷണത്തിന്റെ കൂടെ തൈര് ഉൾപ്പെടുത്താറുള്ളത്. ഒരു നേരം ഭക്ഷണത്തോടൊപ്പം തൈര് ശീലമാക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. തൈരിന്റെ മറ്റ് ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

മനസിനും ശരീരത്തിനും ഉന്മേഷം നൽകാൻ സഹായിക്കുന്ന അമിനോ ആസിഡാണ് ട്രിപ്റ്റോഫൻ. ഇത് ഉയർന്ന അളവിൽ തൈരിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഊർജ്ജസ്വലത നിലനിർത്താൻ തൈര് സഹായിക്കും. കൂടാതെ, തൈരിന്റെ പ്രോബയോട്ടിക് ഗുണങ്ങൾ ദഹനം സുഗമമാക്കാൻ നല്ലതാണ്.

Also Read: എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടറുടെ  നിര്‍ദ്ദേശം

ദിവസവും തൈര് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അൾസർ വരാനുള്ള സാധ്യത കുറയ്ക്കാനും, ഹൃദ്രോഗം തടയാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും തൈര് ശീലമാക്കാവുന്നതാണ്. തൈരിൽ വിറ്റാമിൻ ബി 12, പൊട്ടാസ്യം എന്നിവ അടങ്ങിയതിനാൽ ഉദര സംബന്ധമായ അസുഖങ്ങൾക്ക് ശമനം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button