ലാഹോർ: അൽ ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിച്ച യുഎസ് മിലിട്ടറി ഡ്രോൺ പറന്നുയർന്നത് കിർഗിസ്ഥാനിൽ നിന്നാണെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ ഡോണിലാണ് ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. പാക്കിസ്ഥാനിൽ നിന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന വാദം പാക് സർക്കാർ നേരത്തെ നിഷേധിച്ചിരുന്നു.
കിർഗിസ്ഥാനിൽ അമേരിക്ക സ്ഥാപിച്ചിട്ടുള്ള സൈനിക താവളമായ ഗാൻസി എയർ ബേസിൽ നിന്നാണ് യുഎസ് മിലിട്ടറി ഡ്രോൺ പറന്നുയർന്നത് എന്നും ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഉത്തര കിർഗിസ്ഥാനിലെ മനാസ് നഗരത്തിലാണ് ഈ എയർവെയ്സ് സ്ഥിതിചെയ്യുന്നത്. അമേരിക്കൻ പ്രതിരോധ ഡിപ്പാർട്ട്മെന്റിൽ നിന്നുതന്നെയാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും ഡോൺ സ്ഥിരീകരിക്കുന്നു.
Also read: സിഗ്നൽ ലഭിക്കുന്നില്ല: എസ്എസ്എൽവി വിക്ഷേപണത്തിനു പിന്നാലെ സാങ്കേതിക തകരാർ
കഴിഞ്ഞ ജൂലൈ 31 നാണ് അൽ ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരി ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ തലസ്ഥാന നഗരമായ കാബൂളിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ. ബാൽക്കണിയിൽ നിൽക്കുകയായിരുന്ന സവാഹിരിയുടെ ശരീരത്തിൽ തന്നെയാണ് ഡ്രോൺ കൊടുത്തു വിട്ട മിസൈൽ പതിച്ചത്.
Post Your Comments