Latest NewsIndia

സിഗ്നൽ ലഭിക്കുന്നില്ല: എസ്എസ്എൽവി വിക്ഷേപണത്തിനു പിന്നാലെ സാങ്കേതിക തകരാർ

ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐഎസ്ആർഒ രൂപകൽപന ചെയ്ത സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) വിക്ഷേപിച്ചെങ്കിലും, ദൗത്യം വിജയകരമായോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽ നിന്നും ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ല. അതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു കാരണം.

വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ പ്രവർത്തിക്കേണ്ട ലിക്വിഡ് പ്രോപൽഷൻ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിൽ (വിടിഎം) സാങ്കേതിക പ്രശ്നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരീക്ഷിച്ചു വരികയാണെന്ന് ഐഎസ്ആർഒ ട്വിറ്ററിൽ കുറിച്ചു. രാവിലെ 9.18 നാണ് ശ്രീഹരിക്കോട്ടയിൽ നിന്നും റോക്കറ്റ് വിക്ഷേപിച്ചത്.

Also read: എസ്എസ്എൽവി കുതിച്ചുയർന്നു: 750 വിദ്യാർഥിനികൾ നിർമ്മിച്ച ഉപഗ്രഹവുമായി

എസ്എസ്എൽവി കുതിച്ചത്, എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ് (ഇഒഎസ്–02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ്. സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർത്ഥികൾ വികസിപ്പിച്ചതാണ് ആസാദിസാറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button