തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജിനെതിരെ സി.പി.ഐ. ആരോഗ്യ മന്ത്രിയ്ക്ക് ഫോണ്‍ അലര്‍ജിയാണെന്ന വിമർശനവുമായാണ് സി.പി.ഐ രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയിലാണ് വിമര്‍ശനം. ഔദ്യോഗിക നമ്പരില്‍ വിളിച്ചാലും ഫോണ്‍ എടുക്കില്ലെന്നും ആരോഗ്യവകുപ്പില്‍ മന്ത്രിക്ക് നിയന്ത്രണമില്ലെന്നും ശൈലജ ടീച്ചറിന്‍റെ കാലത്തെ നല്ലപേരു പോയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
Read Also: തൊലി കളഞ്ഞ ശേഷം ആപ്പിൾ കഴിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിയാം
എന്നാൽ, ചിറ്റയം ഗോപകുമാറും വീണാ ജോര്‍ജും തമ്മിലുള്ള തര്‍ക്കം സംഘടനയ്ക്ക് നാണക്കേടായെന്നും വിമര്‍ശനം ഉയര്‍ന്നു. സംഘടനാ റിപ്പോര്‍ട്ടില്‍ സി.പി.എമ്മിനും രൂക്ഷ വിമര്‍ശനം ഉണ്ട്. എല്‍.ഡി.എഫ് ജില്ലായോഗങ്ങളില്‍ കൂടിയാലോചന ഇല്ല. ജനീഷ് കുമാര്‍ എം.എല്‍.എ സി.പി.ഐയോട് ശത്രുതാ മനോഭാവത്തിലാണ് പെരുമാറുന്നത്. അങ്ങാടിക്കലില്‍ സി.പി.ഐ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും വിമര്‍ശനമുണ്ട്.
Post Your Comments