NewsLife StyleFood & Cookery

തൊലി കളഞ്ഞ ശേഷം ആപ്പിൾ കഴിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിയാം

ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങളെ ചെറുത്തുനിൽക്കാൻ സഹായിക്കുന്നതാണ് ആപ്പിൾ തൊലി

തൊലി കളഞ്ഞും തൊലിയോട് കൂടിയും ആപ്പിൾ കഴിക്കാറുണ്ട്. വിപണിയിൽ ലഭ്യമായ ആപ്പിളുകളിൽ കെമിക്കൽ വാഷ്, മെഴുക് എന്നിവയുടെ സാന്നിധ്യം അടങ്ങിയതിനാൽ പലരും തൊലി കളഞ്ഞതിനുശേഷം മാത്രമാണ് ആപ്പിൾ കഴിക്കാറുള്ളത്. എന്നാൽ, ആപ്പിൾ തൊലിയുടെ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങളെ ചെറുത്തുനിൽക്കാൻ സഹായിക്കുന്നതാണ് ആപ്പിൾ തൊലി. ഇതിൽ ക്വെർസൈറ്റിൻ അടങ്ങിയതിനാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുന്നു. ആന്റി ഓക്സിഡുകളാൽ സമ്പന്നമായ ആപ്പിൾ തൊലി രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിലനിർത്താൻ സഹായിക്കുന്നുണ്ട്. അതിനാൽ, ഹൃദയാരോഗ്യം നിലനിർത്താൻ ആപ്പിൾ തൊലി നല്ലതാണ്.

Also Read: മഴക്കെടുതി: വിനോദ സഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കണം: മുഖ്യമന്ത്രി

ആപ്പിൾ തൊലിയിൽ വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യം വർദ്ധിപ്പിക്കാൻ ഈ വിറ്റാമിനുകൾ സഹായിക്കും. ആപ്പിൾ തൊലിയിൽ നാരുകൾ ഉള്ളതിനാൽ കരളിന്റെ പ്രവർത്തനം സുഗമമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button