ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന ഒന്നാണ് ഗൂഗിൾപേ അഥവാ ജിപേ. ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്ഥമായ ഫീച്ചറുകളാണ് ഉപഭോക്താക്കൾക്കായി ജിപേ ഒരുക്കിയത്. ഇത്തവണ പണം കൈമാറ്റം കൂടുതൽ എളുപ്പമാക്കാനുള്ള പുത്തൻ ഫീച്ചറാണ് ജിപേ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. പിഒഎസ് മെഷീനിന്റെ തൊട്ടടുത്ത് ഫോൺ കാണിച്ചാൽ ഗൂഗിൾ പേയ്മെന്റ് വിന്റോ തെളിയുകയും യുപിഐ പിൻ നമ്പർ നൽകിയതിനു ശേഷം എളുപ്പത്തിൽ പണം കൈമാറാൻ സാധിക്കും.
നിലവിൽ, ജിപേ വഴി പണം അടയ്ക്കാൻ മൊബൈൽ നമ്പറോ ക്യൂആർ കോഡോ ആവശ്യമാണ്. എന്നാൽ, പുതിയ ഫീച്ചർ എത്തുന്നതോടെ ഇതിന്റെ ആവശ്യം ഒഴിവാക്കാൻ സാധിക്കും. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ ഫീച്ചർ പ്രവർത്തിക്കുക.
Also Read: അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടിയ കേസ്: പ്രതി പിടിയില്‍
സ്മാർട്ട്ഫോൺ സെറ്റിംഗ്സിലെ കണക്ഷൻ സെറ്റിംഗ്സിൽ ഉള്ള എൻഎഫ്സി എനേബിൾ ചെയ്തതിന് ശേഷം മാത്രമാണ് പുതിയ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ. എൻഎഫ്സി എനേബിൾ ചെയ്താൽ, കോൺടാക്ട്സ് കാർഡുകൾ ഉപയോഗിക്കുന്നത് പോലെ പി.ഒ.എസ് മെഷീൻ മുഖാന്തരം പണം കൈമാറാം.
Post Your Comments