
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും. ശക്തരായ ലിവര്‍പൂള്‍ ഫുള്‍ഹാമിനെയും ചെല്‍സി എവര്‍ട്ടനെയും ടോട്ടനം സതാംപ്റ്റണെയും നേരിടും. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്കാണ് ലിവര്‍പൂള്‍ ഫുള്‍ഹാം മത്സരം. അതേസമയം, ആഴ്‌സണൽ വിജയത്തോടെ തുടങ്ങി. ആഴ്‌സണല്‍ എതിരില്ലാത്ത രണ്ട് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി.
ഇരുപതാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനല്ലിയുടെ ഗോളിലൂടെ ആഴ്‌സണല്‍ മുന്നിലെത്തി. കളിതീരാന്‍ അഞ്ച് മിനിറ്റുളളപ്പോള്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ക്രിസ്റ്റല്‍ പാലസിന്റെ തോല്‍വി ഉറപ്പിച്ചു. ബുണ്ടസ്‌ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് ജയത്തുടക്കം. ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ ഒന്നിനെതിരെ ആറ് ഗോളിന് തകര്‍ത്തു. ജമാല്‍ മുസിയാല രണ്ട് ഗോള്‍ നേടി. കിമ്മിച്ച്, പവാദ്, സാദിയോ മാനെ, ഗ്‌നാബ്രി എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.
Read Also:- ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
അതേസമയം, ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ഇന്ന് ആദ്യ മത്സരത്തിനറങ്ങും. ക്ലെര്‍മോണ്ട് ഫൂട്ടാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. പരിക്കേറ്റ കിലിയന്‍ എംബാപ്പെ ഇല്ലാതെയാവും പിഎസ്ജി ഇറങ്ങുക. സൂപ്പർ താരങ്ങളായ ലയണൽ മെസിയും നെയ്മറും മുന്നേറ്റനിരയിലെത്തും. സെര്‍ജിയോ റാമോസ്, മര്‍ക്വിഞ്ഞോസ്, കിംപെബെ എന്നിവര്‍ പ്രതിരോധത്തില്‍ അണിനിരക്കും.
Post Your Comments