Latest NewsNewsInternational

ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്തുന്നത് തടഞ്ഞ് ശ്രീലങ്ക

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചയുടന്‍ രാജ്യം മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു

കൊളംബോ: ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്തുന്നത് ശ്രീലങ്ക തടഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ധനം നിറയ്ക്കാനായിട്ടാണ് ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിടാന്‍ ചൈനയുടെ അത്യാധുനിക ചാരക്കപ്പല്‍ യുവാന്‍ വാങ് 5 തീരുമാനിച്ചത്. എന്നാല്‍, കപ്പല്‍ ശ്രീലങ്കന്‍ തീരം അണയുന്നത് ദക്ഷിണ ഇന്ത്യയ്ക്ക് വന്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

Read Also: രാ​ത്രി ഹെ​ല്‍മ​റ്റും ജാ​ക്ക​റ്റും ധ​രി​ച്ചെ​ത്തി പെ​ട്രോൾ പമ്പ്​ സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു

ഉപഗ്രഹങ്ങളിലെ സിഗ്‌നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാന്‍ വാങ് 5. 750 കിലോമീറ്റര്‍ ആകാശ പരിധിയിലെ സകല സിഗ്‌നലുകളും പിടിച്ചെടുക്കാന്‍ ചൈനീസ് ചാരക്കപ്പലിന് കഴിയുമെന്നതിനാല്‍ ഇന്ത്യയുടെ ആണവനിലയമടക്കമുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലെ വിവരങ്ങള്‍ ചോരുമെന്ന് ആശങ്കയുണ്ടായിരുന്നു.

2007ല്‍ നിര്‍മ്മിച്ച ചൈനീസ് സ്പേസ് സാറ്റലൈറ്റ് ട്രാക്കര്‍ കപ്പല്‍ ഇന്ധനം നിറയ്ക്കുന്നതിനായി ഏഴ് ദിവസത്തോളം ശ്രീലങ്കന്‍ തീരത്ത് നങ്കൂരം ഇടും എന്നാണ് ലഭിച്ച റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചയുടന്‍ രാജ്യം മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ശ്രീലങ്കയ്ക്ക് മേല്‍ ഇന്ത്യ കടുത്ത സമ്മര്‍ദം ചെലുത്തിയതായും സൂചനയുണ്ട്. ഇതേതുടര്‍ന്നാണ് ചൈനീസ് അധികൃതരുമായി ലങ്കന്‍ അധികൃതര്‍ ബന്ധപ്പെട്ട് കപ്പലിന്റെ വരവ് തടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button