Latest NewsNewsIndia

‘ഭാര്യമാരോട് ചോദിക്ക് അടുക്കളയിൽ എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നതെന്ന്’: ബി.ജെ.പിക്കെതിരെ എഐയുഡിഎഫ് അധ്യക്ഷൻ

ന്യൂഡൽഹി: ഭക്ഷണം, ഇന്ധനം, മറ്റ് സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിൽ ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവൻ ബദറുദ്ദീൻ അജ്മൽ. സാധാരണക്കാരുടെ കഷ്ടപ്പാടുകൾ ബി.ജെ.പി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ അടക്കമുള്ളവർക്കെതിരെയായിരുന്നു അജ്മലിന്റെ വിമർശനം.

വിലക്കയറ്റം ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകിയിട്ടില്ലെന്നാരോപിച്ച് മന്ത്രിമാർക്കും എം.പിമാർക്കുമെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിക്കുന്നത്.

‘ഒരു മന്ത്രിക്കും വിലക്കയറ്റമില്ല. ബി.ജെ.പി എം.പിമാർ അവരുടെ ഭാര്യമാരോട് അടുക്കളയിൽ എങ്ങനെയാണ് കാര്യങ്ങൾ നടന്നു പോകുന്നതെന്ന് ചോദിക്കണം. സർക്കാർ ശ്രദ്ധിക്കണം, അല്ലാത്തപക്ഷം 2024ൽ വിലക്കയറ്റം അവരുടെ സർക്കാരിനെ തിന്നുതീർക്കും’, അജ്മൽ പറഞ്ഞു.

കുതിച്ചുയരുന്ന പണപ്പെരുപ്പത്തിൽ പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തെ ലക്ഷ്യമിട്ടിരുന്നു. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധിച്ച് തെരുവിലിറങ്ങിയ കോൺഗ്രസ് റോസ്ഖാ വിമർശനമാണ് കേന്ദ്ര സർക്കാരിനെതിരെ ഉയർത്തുന്നത്. ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും പദ്ധതിയിട്ടപ്പോൾ, രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ രാജ്ഭവനു പുറത്ത് പ്രതിഷേധങ്ങളും ധർണകളും നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button