KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘പുഴു’വിന് ശേഷം രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു?

കൊച്ചി: ‘പുഴു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായികയാണ് രത്തീന പി ടി. സൂപ്പർ താരം മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്. മെയ് 12ന് സോണി ലിവിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്.

മമ്മൂട്ടിയുടെ അഭിനയ മികവിനും സിനിമയുടെ ശക്തമായ പ്രമേയത്തിന്റെ അവതരണത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ്  ലഭിച്ചത്. പാർവതി തിരുവോത്തായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ അപ്പുണ്ണി ശശിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി: ഡോളോ 650 മരുന്ന് കമ്പനിക്കെതിരെ ആദായ നികുതി വകുപ്പ്

‘പുഴു’വിന് ശേഷം രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം നടൻ രത്തീനയുടെ സിനിമയിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. അതേസമയം, ഇക്കാര്യത്തിൽ മമ്മൂട്ടിയിൽ നിന്നോ രത്തീനയിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button