നടപ്പു സാമ്പത്തിക വർഷം നേട്ടം കൈവരിച്ചിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. ജൂൺ പാദത്തിൽ 1,679.6 കോടി വരുമാനമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 88.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, അറ്റനഷ്ടവും ഉയർന്നിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിലെ 380.2 കോടിയിൽ നിന്ന് 644.4 കോടി രൂപയായാണ് അറ്റനഷ്ടം ഉയർന്നത്.
ജൂണിൽ വിതരണം ചെയ്ത വായ്പകളുടെ മൂല്യവും ഉയർന്നിട്ടുണ്ട്. 779 ശതമാനം വർദ്ധനവോടെ 5,554 കോടി രൂപയാണ് വായ്പകളുടെ മൂല്യം ഉയർന്നത്. അതേസമയം, പേടിഎം പോസ്റ്റ് ലോണുകളുടെ വിതരണവും ഉയർന്നു. മുൻ വർഷത്തെ 447 കോടി രൂപയിൽ നിന്ന് 656 ശതമാനം വർദ്ധനവോടെ 3,383 കോടി രൂപയായാണ് പോസ്റ്റ്പെയ്ഡ് ലോൺ മൂല്യം കൂടിയത്.
Also Read: വിറ്റത് നിലവാരം കുറഞ്ഞ കുക്കർ, ആമസോണിനെതിരെ നടപടി സ്വീകരിച്ചു
ഇത്തവണ പേടിഎമ്മിന്റെ വരുമാന വളർച്ചയെ നിരവധി ഘടകങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. പേയ്മെന്റുകളിലെ മോണിറ്റൈസേഷൻ, ഡെവിസ് സബ്സ്ക്രിപ്ഷൻ, വായ്പ പോലുള്ള ഉയർന്ന മാർജിൻ ബിസിനസുകൾ എന്നിവ ത്വരിതപ്പെടുത്തിയതിലൂടെയാണ് വരുമാന വളർച്ച ഉണ്ടായിട്ടുള്ളത്.
Post Your Comments