പ്രമുഖ ഇ- കോമേഴ്സ് ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിനെതിരെ നിയമ നടപടി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. നിലവാരം കുറഞ്ഞ പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനെ തുടർന്നാണ് ആമസോണിനെതിരെ നടപടി സ്വീകരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ, ആകെ വിറ്റ 2,265 കുക്കറുകൾ തിരിച്ചെടുക്കാനും ഉപയോക്താക്കൾക്ക് പണം തിരികെ നൽകാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
ഉത്തരവ് പുറപ്പെടുവിച്ചതോടെ, 45 ദിവസത്തിനുള്ളിൽ വിവരം അറിയിക്കാൻ ആമസോണിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ നിശ്ചിത തുക ആമസോണിന് കമ്മീഷനായി ലഭിക്കാറുണ്ട്. അതിനാൽ, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്ന് സിസിപിഎ അറിയിച്ചിട്ടുണ്ട്. 2,265 കുക്കറുകൾ വിറ്റതോടെ 6.14 ലക്ഷം രൂപയാണ് ആമസോണിന് കമ്മീഷനായി ലഭിച്ചിട്ടുള്ളത്.
Also Read: ശിവജിക്കെതിരെ പോരാടിയ പെൺപുലി, ബെലവാഡിയിലെ മല്ലമ്മ രാജ്ഞിയെ കുറിച്ച്
Post Your Comments