Latest NewsIndiaNews

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ബി.ജെ.പിയെ പിന്തുണച്ച പ്രതിപക്ഷ നേതാക്കളെ രൂക്ഷമായി വിമർശിച്ച് മാർഗരറ്റ് ആൽവ

ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.ഡി.എയുടെ ജഗ്ദീപ് ധൻഖറിനെ അനുമോദിച്ച്, പ്രതിപക്ഷത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന മാർഗരറ്റ് അൽവ. തിരഞ്ഞെടുപ്പിന് ശേഷം ഭരണഘടന സംരക്ഷിക്കുന്നതിനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും പാർലമെന്റിന്റെ അന്തസ്സ് വീണ്ടെടുക്കുന്നതിനുമുള്ള പോരാട്ടം തുടരുമെന്നും മാർഗരറ്റ് അൽവ വ്യക്തമാക്കി.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണച്ചതിന് പ്രതിപക്ഷ പാർട്ടികളെ മാർഗരറ്റ് ആൽവ രൂക്ഷമായി വിമർശിച്ചു. ഇത് ഒരു സംയുക്ത പ്രതിപക്ഷമെന്ന ആശയം തെറ്റിക്കാനുള്ള ശ്രമമാണെന്നും അവർ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചതിലൂടെ അത്തരം പാർട്ടികളും നേതാക്കളും സ്വന്തം വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ആൽവ കൂട്ടിച്ചേർത്തു.

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം: ഡി.എം.ഒ

‘വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിസ്റ്റർ ധൻഖറിന് അഭിനന്ദനങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ എനിക്ക് വോട്ട് ചെയ്ത എല്ലാ പ്രതിപക്ഷ നേതാക്കൾക്കും, എല്ലാ പാർട്ടികളിലെ എം.പിമാർക്കും നന്ദി അറിയിക്കുന്നു. ഈ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് ഒരുമിച്ച് പ്രവർത്തിക്കാനും ഭൂതകാലത്തെ ഉപേക്ഷിച്ച് പരസ്പരം വിശ്വാസം വളർത്താനുമുള്ള അവസരമായിരുന്നു. ദൗർഭാഗ്യവശാൽ, ചില പ്രതിപക്ഷ പാർട്ടികൾ നേരിട്ടോ അല്ലാതെയോ ബി.ജെ.പിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഒരു സംയുക്ത പ്രതിപക്ഷമെന്ന ആശയം അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. അങ്ങനെ ചെയ്യുന്നതിലൂടെ ഈ പാർട്ടികളും അവരുടെ നേതാക്കളും സ്വന്തം വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയെന്നാണ് എന്റെ വിശ്വാസം,’ ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ആൽവ ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button