NewsBusiness

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഓഫർ പെരുമഴയുമായി ഫെഡറൽ ബാങ്ക്

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, മൊബൈൽ ബാങ്കിംഗ് ആപ്പ് വിവിധ നിക്ഷേപ പദ്ധതികൾ എന്നിവയിലാണ് ആകർഷകമായ ക്യാഷ് ബാക്ക് ഓഫറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകൾ ഒരുക്കിയിരിക്കുകയാണ് ഫെഡറൽ ബാങ്ക്. ജോയ് ഓഫ് ഫ്രീഡം എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഓഫറിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകളാണ്. കേന്ദ്രസർക്കാറിന്റെ ആസാദിക അമൃത് മഹോത്സവ് പദ്ധതിയോടനുബന്ധിച്ച് സാമ്പത്തിക സ്വാതന്ത്ര്യം എന്ന ആശയ പ്രചരണത്തിൽ അധിഷ്ഠിതമായാണ് പുതിയ ഓഫറുകൾ ഫെഡറൽ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, മൊബൈൽ ബാങ്കിംഗ് ആപ്പ് വിവിധ നിക്ഷേപ പദ്ധതികൾ എന്നിവയിലാണ് ആകർഷകമായ ക്യാഷ് ബാക്ക് ഓഫറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആർ ഡി/എസ്എ പി നിക്ഷേപങ്ങൾക്ക് 75 രൂപയുടെ ഗിഫ്റ്റ് വൗച്ചറും 75 രൂപയ്ക്ക് തുല്യമായ റിവാർഡുകളും ലഭിക്കും. 7,500 രൂപയാണ് ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക. സെപ്റ്റംബർ 14 വരെ ഈ ഓഫർ ലഭ്യമാകും.

Also Read: പണം അടയ്ക്കൽ ഇനി കൂടുതൽ എളുപ്പം, കിടിലം ഫീച്ചറുമായി ഗൂഗിൾപേ

ജൂലൈ 9 നും ഓഗസ്റ്റ് 15 നും ഇടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഏറ്റവും ചുരുങ്ങിയത് 15,822 രൂപവരെ ചിലവിടുന്നവർക്ക് 750 രൂപ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഫെഡ്മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തരം പണമിടപാട് നടത്തുമ്പോൾ സെപ്റ്റംബർ 14 വരെ എല്ലാ ദിവസവും സമ്മാനം നേടാൻ സാധിക്കും. അതേസമയം, വൈകുന്നേരം 7.47 നും 8.22 നും ഇടയിൽ പണം മെർച്ചന്റ് ഇടപാട് നടത്തുമ്പോൾ 75 രൂപ ക്യാഷ് ലഭിക്കും. ഇത്തരത്തിൽ നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button