ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്ക്. ആദായ നികുതി വകുപ്പിന്റെ ടിൻ 2.0 പ്ലാറ്റ്ഫോം വഴി പണം അടയ്ക്കാനുള്ള സംവിധാനമാണ് ഫെഡറൽ ബാങ്ക് ഒരുക്കിയിരിക്കുന്നത്. ടിൻ 2.0 പ്ലാറ്റ്ഫോമിലെ ഗേറ്റ്‌വേ മുഖാന്തരമാണ് പണമടയ്ക്കാൻ സാധിക്കുക. ജൂലൈ ഒന്നുമുതലാണ് ഈ സേവനം നിലവിൽ വന്നതെങ്കിലും ടിൻ 2.0 പ്ലാറ്റ്ഫോമിൽ പേയ്മെന്റ് ഗേറ്റ്‌വേ സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ ബാങ്കെന്ന ബഹുമതിയും ഫെഡറൽ ബാങ്ക് കരസ്ഥമാക്കി.
ഡിജിറ്റൽ സേവനങ്ങളുടെ സാധ്യതകൾ പരമാവധി ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറൽ ബാങ്ക് പുതിയ സംവിധാനങ്ങൾ അവതരിപ്പിക്കുന്നത്. പേയ്മെന്റ് ഗേറ്റ്‌വേ നിലവിൽ വന്നതോടെ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ, യുപിഐ, എൻഇഎഫ്ടി/ ആർടിജിഎസ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ സംവിധാനങ്ങൾ മുഖേന നികുതി അടയ്ക്കാൻ സാധിക്കും. കൂടാതെ, വേഗത്തിലും എളുപ്പത്തിലും നികുതിയടക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നതാണ്.
Also Read: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഓഫർ പെരുമഴയുമായി ഫെഡറൽ ബാങ്ക്
Post Your Comments