Latest NewsNewsBusiness

ആമസോൺ: വമ്പിച്ച ഓഫറുകളുമായി ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഇന്നാരംഭിച്ചു

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നതാണ്

വമ്പിച്ച ഓഫറുകളുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ഉപഭോക്താക്കൾക്കായി ഇത്തവണ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്നാണ് ഓഫർ വിൽപ്പന തുടങ്ങിയത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഓഗസ്റ്റ് 10 ന് സമാപിക്കും.

മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ആമസോൺ ഉപകരണങ്ങൾ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം ആകർഷകമായ വിലക്കുറവാണ് നൽകിയിട്ടുള്ളത്. കൂടാതെ, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നതാണ്.

Also Read: ടെലികോം കമ്പനികൾക്കെതിരെ പരാതി പ്രവാഹം, എംഒഎസ് കമ്മ്യൂണിക്കേഷൻസ് റിപ്പോർട്ട് ഇങ്ങനെ

ആമസോൺ പേ ഉപയോഗിക്കുന്നവർക്കും ക്യാഷ് ബാക്ക് ഓഫറുകൾ നൽകിയിട്ടുണ്ട്. ആമസോൺ പേ ഉപയോഗിക്കുമ്പോൾ പരമാവധി ആയിരം രൂപയാണ് ക്യാഷ് ബാക്കായി വാഗ്ദാനം ചെയ്യുന്നത്. എക്സ്ചേഞ്ച് ഓഫർ മുഖാന്തരം ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരവും ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button