Latest NewsIndiaNewsTechnology

ടെലികോം കമ്പനികൾക്കെതിരെ പരാതി പ്രവാഹം, എംഒഎസ് കമ്മ്യൂണിക്കേഷൻസ് റിപ്പോർട്ട് ഇങ്ങനെ

ഏറ്റവും കൂടുതൽ പരാതികൾ ഉന്നയിച്ചത് എയർടെല്ലിനെതിരെയാണ്

രാജ്യത്തെ വിവിധ ടെലികോം കമ്പനികൾക്കെതിരെ 2022 സാമ്പത്തിക വർഷത്തിൽ പരാതി പ്രവാഹം. എംഒഎസ് കമ്മ്യൂണിക്കേഷൻസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം അഞ്ചു കോടിയിലധികം പരാതികളാണ് ടെലികോം കമ്പനികൾക്കെതിരെ ലഭിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതൽ പരാതികൾ ഉന്നയിച്ചത് എയർടെല്ലിനെതിരെയാണ്. 2,99,68,519 പരാതിയാണ് ലഭിച്ചിട്ടുള്ളത്. 2,17,85,460 പരാതികളുമായി വോഡഫോൺ- ഐഡിയ ആണ് തൊട്ടുപിന്നിൽ ഉള്ളത്. മൊത്തം പരാതികളിൽ 54 ശതമാനവും എയർടെല്ലിനെതിരെയും വോഡഫോൺ ഐഡിയയ്ക്കെതിരെയുമാണ്. 25.8 ലക്ഷം പരാതികൾ മാത്രമാണ് ജിയോയ്ക്കെതിരെ ലഭിച്ചിട്ടുള്ളത്. 8.8 ലക്ഷം പരാതികളാണ് ബിഎസ്എൻഎല്ലിനെതിരെ ഉണ്ടായിട്ടുള്ളത്.

Also Read: റേഷൻ കാർഡിന് പൊതു രജിസ്ട്രേഷൻ ആരംഭിച്ച് കേന്ദ്രം, കൂടുതൽ വിവരങ്ങൾ അറിയാം

ഉപഭോക്തൃ ഹെൽപ് ലൈൻ നമ്പറുകളിലൂടെ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നത് അതത് സേവന ദാതാക്കളാണ്. അതേസമയം, സേവന ദാതാക്കൾ പരാതിയുമായി ബന്ധപ്പെട്ട് പരിഹാരം കണ്ടില്ലെങ്കിൽ ഉപഭോക്താവിന് കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ പൊതു പരാതി വിഭാഗത്തെ സമീപിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button