തൃശൂര്‍: റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ് യുവതി മരിച്ചു. വി.ആര്‍.പുരം സ്വദേശി ദേവികൃഷ്ണ(28) ആണ് മരിച്ചത്.
ചാലക്കുടിയിൽ ഇന്ന് രാവിലെ 9.30 ഓടെ ജോലിക്കു പോകുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന ഫൗസിയ ഗുരുതര പരിക്കോടെ രക്ഷപെട്ടു. ഇവര്‍ അപകടനില തരണം ചെയ്‌തെന്നാണ് വിവരം.
Read Also : റോഡിലെ കുഴികളിൽ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
റോഡില്‍ വെള്ളം കയറിയതിനാല്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന ഇവര്‍ ട്രെയിന്‍ വരുന്നത് കണ്ട് വശത്തേയ്ക്ക് മാറി നിന്നു. ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ ഇരുവരും താഴെയുള്ള തോട്ടിലേക്ക് പതിച്ചു.
തോട്ടിലുണ്ടായിരുന്ന ഇരുമ്പുകുറ്റിയില്‍ തട്ടിയും, വീഴ്ചയുടെ ആഘാതത്തിലും ഇരുവർക്കും ഗുരുതര പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments