ചെന്നൈ: 13കാരി പൊള്ളലേറ്റ് പെൺകുട്ടി മരിച്ചു. ചിതലിനെ കൊല്ലാൻ തീയിട്ടതിനിടെയാണ് പെൺകുട്ടിക്ക് പൊള്ളലേറ്റത്. ചെന്നൈയിലാണ് സംഭവം. പല്ലാവരത്ത് ഖായിദേ മില്ലത്ത് നഗറിൽ ഹുസൈൻ ബാഷയുടെയും അയിഷയുടെയും മകൾ ഫാത്തിമ (13) ആണ് മരിച്ചത്.
വീടിന്റെ ചുവരിലും വാതിലിലുമെല്ലാം ചിതൽ ശല്യം രൂക്ഷമായിരുന്നു. ചിതലിനെ കൊല്ലാൻ വേണ്ടിയാണ് പെയിന്റിംഗ് തൊഴിലാളിയായ ബാഷ പെയിന്റിലൊഴിക്കുന്ന തിന്നർ എല്ലായിടത്തും ഒഴിച്ചത്. തുടർന്ന് തീയിടുകയായിരുന്നു. എന്നാൽ, തീ പടർന്നുപിടിച്ചു.
വാതിൽ അടച്ചാണ് ഇത് ചെയ്തിരുന്നത്, അതുകൊണ്ട് തന്നെ മൂന്ന് പേർക്കും വീട്ടിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെടാനായില്ല. ശബ്ദം കേട്ട് അടുത്ത വീടുകളിലെ ആളുകൾ ഓടിക്കൂടി. വാതിൽ പൊളിച്ച് ആളുകൾ അകത്ത് കടക്കുമ്പോഴേക്കും മൂന്ന് പേർക്കും പൊള്ളലേറ്റിരുന്നു.
തുടർന്ന്, ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചു. ബാഷയും ആയിഷയും ചികിത്സയിലാണ്.
Post Your Comments