നടപ്പു സാമ്പത്തിക വർഷത്തിന്റെ ജൂൺ പാദത്തിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് ടൈറ്റൻ. അറ്റാദായത്തിലും മൊത്ത വരുമാനത്തിലും ഇത്തവണ വൻ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 793 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 61 കോടി രൂപയായിരുന്നു അറ്റാദായം. ഇവ താരതമ്യം ചെയ്യുമ്പോൾ തവണ 1,200 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
മൊത്ത വരുമാനം 8,961 കോടി രൂപയാണ്. മുൻ വർഷം ഇതേ പാദത്തിൽ 3,249 കോടിയാണ് മൊത്ത വരുമാനം. ജ്വല്ലറി ബിസിനസിൽ നിന്നും വാച്ചസ് ആന്റ് വെയറബിൾസ് ബിസിനസിൽ നിന്നും മികച്ച വരുമാനമാണ് നേടിയത്. ജൂൺ പാദത്തിൽ ജ്വല്ലറി ബിസിനസിൽ നിന്ന് 7,600 കോടി രൂപയുടെ വരുമാനവും വാച്ചസ് ആന്റ് വെയറബിൾസ് ബിസിനസിൽ നിന്നും 785 കോടി രൂപയുടെ വരുമാനവും നേടാൻ സാധിച്ചിട്ടുണ്ട്. കൂടാതെ, അക്ഷയ തൃതീയ നാളുകളിൽ വ്യാപാരം ഏകദേശം 208 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട്.
Also Read: ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം വരുത്താനൊരുങ്ങി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി
Post Your Comments