ഓണത്തോട് അനുബന്ധിച്ച് പുത്തൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ഓണം വിപണി ലക്ഷ്യമിട്ട് കേരളത്തിൽ നിന്നും വൻ ലാഭമാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ മോഡലുകൾക്ക് 60,000 രൂപ വരെ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ടാറ്റയുടെ ഏറ്റവും വലിയ മൂന്ന് വിപണികളിൽ ഒന്ന് കേരളമാണ്. ഏകദേശം 16 ശതമാനത്തോളമാണ് കേരളത്തിലെ വിപണി വിഹിതം.
റിപ്പോർട്ടുകൾ പ്രകാരം, ഹാരിയർ, സഫാരി എന്നിവയ്ക്ക് 60,000 രൂപയാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. അൾട്രോസിനും ടിയോഗോയ്ക്കും 25,000 രൂപവരെ ആനുകൂല്യം നൽകുന്നുണ്ട്. കൂടാതെ, ടിഗോറിന് 20,000 രൂപയാണ് ആനുകൂല്യമായി ലഭിക്കുന്നത്. ഓൺറോഡ് വിലയുടെ 95 ശതമാനം വരെയുളള വായ്പ ഓഫറുകൾ ലഭ്യമാക്കുന്നുണ്ട്.
Also Read: ഗ്രഹദോഷം മാറാൻ ജപിക്കണം നവഗ്രഹ ഗായത്രി
ഓണം ഓഫറുകൾ അവസാനിക്കുന്നതോടെ മികച്ച ലാഭം തന്നെയാണ് കേരളത്തിൽ നിന്നും ടാറ്റ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ഇലക്ട്രിക് ശ്രേണിയിൽ മാത്രമായി 91 ശതമാനം വിപണി വിഹിതമാണ് ടാറ്റയ്ക്ക് ഉള്ളത്.
Post Your Comments