Latest NewsNewsAutomobile

ഇവി ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! രാജ്യത്തുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്

ഇലക്ട്രിക് വാഹന മേഖല പരിപോഷിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് ഇതിനോടകം തന്നെ നിരവധി തരത്തിലുള്ള മോഡലുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്

ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ടാറ്റ മോട്ടോഴ്സ്. വൈദ്യുത വാഹന മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനായി രാജ്യത്തുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ടാറ്റ മോട്ടോഴ്സിന്‍റെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കൂടുതൽ വികസിപ്പിക്കുന്നതിന് വിവിധ സ്ഥാപനങ്ങളുമായി ടാറ്റ മോട്ടോഴ്സ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ 10,000-ലധികം ചാർജിംഗ് സ്റ്റേഷനുകൾ സജ്ജമാക്കാൻ ചാർജ്സോൺ, ഗ്ലൈഡ, സിയോൺ എന്നീ കമ്പനികളുമായാണ് ടാറ്റ മോട്ടോഴ്സ് കൈകോർക്കുന്നത്.

കൂടുതൽ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടുന്നതോടെ, ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾ കൂടുതലുള്ള സ്ഥലങ്ങളിൽ ചാർജറുകൾ സ്ഥാപിക്കാനുളള സഹായം ലഭിക്കുന്നതാണ്. രാജ്യത്തെ മുൻനിര ചാർജ് പോയിന്റ് ഓപ്പറേറ്റർമാരായ ചാർജ്സോൺ, ഗ്ലൈഡ, സ്റ്റാറ്റിക്, പ്രധാന നഗരങ്ങളിലൂടനീളം ഏകദേശം രണ്ടായിരത്തിലധികം ചാർജ് പോയിന്റുകളുടെ സംയോജിത ശൃംഖലയാണ് ഉള്ളത്. ഇലക്ട്രിക് വാഹന മേഖല പരിപോഷിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് ഇതിനോടകം തന്നെ നിരവധി തരത്തിലുള്ള മോഡലുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സിന് പുറമേ, മറ്റ് വാഹന നിർമ്മാതാക്കളും ഇലക്ട്രിക് വാഹന മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button