Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsDevotional

ഗ്രഹദോഷം മാറാൻ ജപിക്കണം നവഗ്രഹ ഗായത്രി

ഗ്രഹദോഷങ്ങൾ ഒരാളുടെ ജീവിതത്തിന്റെയും മനസിനെയും പ്രതികൂലമായി ബാധിക്കും. ഗ്രഹങ്ങളുടെ പ്രീതിയ്ക്കായി ജപിക്കേണ്ട നവഗ്രഹ ഗായത്രി മന്ത്രങ്ങൾ താഴെ കൊടുക്കുന്നു.

 

സൂര്യൻ :-

ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!
ഫലം : അധികാര പ്രാപ്തി, രോഗമുക്തി, ദേഹരക്ഷ

ചന്ദ്രൻ :-

ഓം അത്രി പുത്രായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!
ഫലം : മനസമാധാനം ലഭിക്കുന്നു . അറിവ് വർദ്ധിക്കുന്നു, നീർവീഴ്ച തുടങ്ങിയ ജലജന്യ രോഗങ്ങൾ മാറുന്നു .

കുജൻ :-

ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രായ ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!

ഫലം : ഉന്മേഷം ലഭിക്കുന്നു .ചൊവ്വാ ദോഷ പരിഹാരമാണ്. സാഹോദര സ്നേഹം വർദ്ധിക്കുന്നു.

ബുധൻ :-

ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!

ഫലം : പഠന പുരോഗതിയും നല്ല ബുദ്ധിയും ഉണ്ടാവും,

വ്യാഴം :-

ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!

ഫലം : ദൈവാധീനവും ഭാഗ്യവും വർധിക്കുന്നു. സന്താനഭാഗ്യവും സന്തതികൾക്ക് ഉന്നതിയും ഉണ്ടാകും .

ശുക്രൻ :-

ഓം അശ്വധ്വജായ വിദ്മഹേ
ധനുർഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!

ഫലം : നല്ല വിവാഹ ജീവിതത്തിനും ഞാനും വീടും വാഹനവും ഉണ്ടാകുന്നതിനും ഗുണകരം.

ശനി :-

ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!

ഫലം : ശനിദോഷവും, വാതരോഗങ്ങളും മാറുന്നു.

രാഹു:-

ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!

ഫലം : സർപ്പദോഷങ്ങൾ അകലുന്നു. ത്വക്ക് രോഗങ്ങൾക്കും പരിഹാരം.

കേതു :-

ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!

ഫലം: വിഘ്നങ്ങളൊഴിയും കാരണമില്ലാത്ത പ്രശ്നങ്ങൾക്കും പരിഹാരം ആകുന്നു.

ഞായറാഴ്ച സൂര്യഗായത്രി ,തിങ്കളാഴ്ച ചന്ദ്ര ഗായത്രി എന്ന രീതിയിലും ഇത് ഓരോ ദിവസവും ഓരോ ഗ്രഹത്തിന്റെ ഗായത്രി ജപിക്കാം. ശനിയെ പോലെ രാഹു ,കുജനെ പോലെ കേതു എന്നായതു കൊണ്ട് ശനിയാഴ്ച രാഹു ഗായത്രിയും ചൊവ്വാഴ്ച കേതു ഗായത്രിയും ജപിക്കാം.

shortlink

Post Your Comments


Back to top button