Latest NewsNewsInternationalKuwaitGulf

കുവൈത്തിലെ പ്രവാസികൾക്ക് ഹിന്ദി പഠിക്കാം: ഓൺലൈൻ വഴി പഠന കോഴ്‌സ്

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ഹിന്ദി പഠിക്കാൻ അവസരം. പ്രവാസികൾക്കായി ഓൺലൈൻ വഴി 3 മാസ ഹിന്ദി ഭാഷ പഠന കോഴ്‌സ് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്, ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി, സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് ക്ലാസ് നടത്തുന്നത്. കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘തികച്ചും വ്യക്തിപരം’: എസ്ഡിപിഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ പരാമര്‍ശത്തില്‍ നിർവ്യാജം ക്ഷമ ചോദിച്ചു ഷാരിസ് മുഹമ്മദ്

സെപ്തംബർ 1 മുതൽ നവംബർ 30 വരെ ആഴ്ചയിൽ രണ്ട് വീതം ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പഠന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇഗ്‌നോയുടെ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. കോഴ്‌സിന് ചേരാൻ താത്പര്യമുള്ളവർ മുഴുവൻ പേര്, ഫോൺ നമ്പർ, ഇമെയിൽ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ pic.kuwait@mea.gov.in എന്ന സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

Read Also: ഐസിസി ടൂര്‍ണമെന്‍റുകളില്‍ ആ ബാറ്റിംഗ് പൊസിഷൻ ഏറെ നിര്‍ണായകമാണ്, അവിടെ സൂര്യകുമാറിനെ പോലൊരു താരം ആവശ്യമാണ്: സാബാ കരീം

shortlink

Related Articles

Post Your Comments

Related Articles


Back to top button