തിരുവനന്തപുരം: ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് ഏഴു ഇടങ്ങളിലായി അമൃത മഹോത്സവം സ്മൃതി വനങ്ങൾ ഒരുക്കൽ, ദേശീയോദ്ഗ്രഥന കലാപരിപാടികൾ, ജീവനക്കാർക്കുള്ള മത്സരങ്ങൾ തുടങ്ങിയവ നടക്കും.
ഓഗസ്റ്റ് 10ന് രാവിലെ 11ന് വനം വകുപ്പ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ മത്സരങ്ങളിൽ വിജയിച്ച ജീവനക്കാർക്കുള്ള സമ്മാനദാനവും സ്മൃതി വനങ്ങൾ തയ്യാറാക്കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി എ. കെ. ശശീന്ദ്രൻ നിർവ്വഹിക്കും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ മുഖ്യപ്രഭാഷണം നടത്തും.
മുഖ്യ വനം മേധാവി ബെന്നിച്ചൻ തോമസ് സ്വാഗതം പറയും. അഡീഷണൽ പി സി സി എഫ് പുകഴേന്തി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലും. വാർഡ് കൗൺസിലർ രാഖി രവികുമാർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഗംഗാ സിംഗ്, പ്രകൃതി ശ്രീവാസ്തവ, ഡി. ജയ പ്രസാദ് , നോയൽ തോമസ് , ഇ. പ്രദീപ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വനംവകുപ്പിലെയും സെക്രട്ടേറിയറ്റിലേയും ജീവനക്കാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.
Read Also: ഇനി പുരുഷന്മാരുടെ ആവശ്യമില്ല.?: ബീജത്തിന്റെ സഹായമില്ലാതെ കൃത്രിമ ഭ്രൂണം നിർമ്മിച്ച് ഇസ്രായേൽ
Post Your Comments