ഡൽഹി: വൻവിവാദമായ നാഷണൽ ഹെറാൾഡ് കേസിന് ഹവാല ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നാം കക്ഷിയും നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും തമ്മിലുള്ള ഹവാല ഇടപാടുകളുടെ തെളിവുകളാണ് ഇഡി കണ്ടെത്തിയത്.
മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ ഹവാല ബന്ധങ്ങൾ ചൂണ്ടിക്കാണിക്കുന്ന രേഖകളാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. യംഗ് ഇന്ത്യൻ സ്ഥാപനങ്ങളിലെ പരിശോധന മുഴുവൻ പൂർത്തിയായതിനു ശേഷം ഇഡി അടുത്ത നടപടിയിലേക്ക് കടക്കും.
എജെഎല്ലിനെയും യംഗ് ഇന്ത്യൻസിനെയും സംബന്ധിച്ച എല്ലാ സാമ്പത്തിക തീരുമാനങ്ങളും മോത്തിലാൽ വോറയുടേതാണെന്ന സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും അവകാശവാദം വിശ്വാസയോഗ്യമല്ലെന്നാണ് ഇഡി പറയുന്നത്. രണ്ടുപേരുടെയും മൊഴികൾ എൻഫോഴ്സ്മെന്റ് അധികൃതർ പുന:പരിശോധിക്കുകയാണ്.
Post Your Comments