Latest NewsIndia

പാര്‍ലമെന്റിലിരിക്കുന്ന തന്നോട് ഹാജരാകാന്‍ ആവശ്യപ്പെടാൻ ഇഡിയ്ക്ക് എങ്ങനെ കഴിയുന്നുവെന്ന് മല്ലികാർജുന ഖാര്‍ഗെ

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ പാർലമെന്റിലിരിക്കെ തന്നോട് ഇഡി ഹാജരാകാൻ ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പാർലമെന്റ് സമ്മേളനം നടക്കുന്നതിന്റെ ഇടയിൽ ഇഡിക്ക് തന്നോട് ഹാജരാകാൻ പറയാൻ എങ്ങനെ കഴിയുമെന്ന് അദ്ദേഹം പാർലമെന്റിൽ ചോദിച്ചു.

‘പാർലമെന്റിൽ ഇരിക്കുന്ന ഞാൻ എങ്ങനെയാണ് ഇഡിക്ക് മുന്നിൽ ഹാജരാവുക. എനിക്ക് നിയമങ്ങൾ പാലിക്കണമെന്നാണ് ആഗ്രഹം. പാർലമെന്റ് സമ്മേളനത്തിനിടയിൽ എന്നെ ഇഡി വിളിക്കുന്നത് ശരിയാണോ? ഇന്നലെ പൊലീസ് സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വീടുകൾ വളയുകയും നാഷണൽ ഹെറാൾഡ് ഓഫീസിന് സീൽ വെക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്ത് എങ്ങനെയാണ് ജനാധിപത്യം നിലനിൽക്കുക’, ഖാർഗെ പാർലമെൻ്റിൽ ചോദിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധി എംപിയെയും ചോദ്യം ചെയ്യുന്നതിനിടയിൽ ഇന്നലെ നാഷണൽ ഹെറാൾഡ് ഓഫീസ് ഇഡി സീൽ ചെയ്തിരുന്നു. മല്ലികാർജുൻ ഖാർഗെ, കമ്പനിയുടെ അംഗീകൃത പ്രതിനിധിയാണെന്നും അദ്ദേഹം ഇല്ലാത്തതുകൊണ്ടാണ് ഹെറാൾഡ് ഓഫീസ് സീൽ ചെയ്തതെന്നും, ഖാർഗെ നേരിട്ട് ഹാജരായാൽ മാത്രമേ റെയ്ഡ് ഒഴിവാക്കാന്‍ കഴിയുകയുള്ളെന്നും ഇഡി ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്നലെ ഡല്‍ഹിയിലെ ഓഫീസ് സീല്‍ ചെയ്യുന്നതിന് മുമ്പ് മുംബൈ, കൊല്‍ക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.  കേസുമായി ബന്ധപ്പെട്ട് 12 ഇടത്തായിരുന്നു റെയ്ഡ് നടത്തിയത്. നാഷണൽ ഹെറാൾഡ് പത്രം അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡിന്റെ 800 കോടി രൂപയുടെ ആസ്തി കൈപ്പറ്റിയതായാണ് ഇ‍ഡിയുടെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button