അടുത്തകാലത്ത് പുറത്തുവന്ന ഒരു പഠനത്തില്‍ പറയുന്നത് കേട്ടാല്‍ നാം ഞെട്ടിപ്പോകും. നാം എപ്പോഴും കൈകാര്യം ചെയ്യുന്ന മൊബൈല്‍ ഫോണില്‍ ഒരു ടോയ്ലറ്റ് സീറ്റില്‍ കാണപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ അണുക്കള്‍ കാണുമത്രേ! അങ്ങനെയെങ്കില്‍, നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് എത്ര തവണ ഫോണില്‍ സ്പര്‍ശിച്ചു കാണും?
കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ 10 കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്;
അനേകം രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള എല്ലാ ആളുകളും കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്. നഖങ്ങള്‍ നീട്ടിവളര്‍ത്തുന്നത് കാണാന്‍ ഭംഗിയുണ്ടായിരിക്കും. എന്നാല്‍, അവ സൂക്ഷ്മാണുക്കളുടെ താവളമാകുമെന്ന കാര്യം മറക്കരുത്.
Read Also : 5ജി വിപ്ലവത്തിനൊരുങ്ങി രാജ്യം, ഒക്ടോബര്‍ മുതല്‍ 5ജി സേവനം ആരംഭിക്കും
നിങ്ങളുടെ ലാപ്ടോപ്പും സെല്‍ഫോണും അവ കാണുന്നതു പോലെ വൃത്തിയുള്ളതായിരിക്കില്ല. വളര്‍ത്തുമൃഗത്തിന് കാഴ്ചയില്‍ നല്ല വൃത്തി തോന്നിക്കുമെങ്കിലും അവയുടെ ശരീരത്തില്‍ ധാരാളം പരാദങ്ങള്‍ വളരുന്നുണ്ടായിരിക്കും.
തുമ്മുകയോ ചീറ്റുകയോ ചെയ്ത ശേഷം കൈകള്‍ തുടയ്ക്കുന്നതു മൂലം അണുക്കള്‍ നശിക്കില്ല. പകര്‍ച്ച പനി, ചെങ്കണ്ണ്, ജലദോഷം, ചുമ തുടങ്ങിയവ വൃത്തിഹീനമായ കൈകള്‍ വഴി പകരാം. ആഹാരത്തിലൂടെയും സുക്ഷ്മാണുക്കള്‍ പകരാം. പാകം ചെയ്യാത്ത ഇറച്ചി എടുത്ത ശേഷം നിര്‍ബന്ധമായും കൈകള്‍ വൃത്തിയാക്കണം.
വെള്ളം മാത്രം ഉപയോഗിച്ച് കൈകള്‍ കഴുകുന്നത് നന്നല്ല. സോപ്പും വെള്ളവും ഉപയോഗിക്കുന്നത് നന്നായിരിക്കുമെങ്കിലും ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്നതാണ് ഉത്തമം. കൈ കഴുകിയ ശേഷം ടാപ്പില്‍ സ്പര്‍ശിക്കുന്നത് കൈകള്‍ വീണ്ടും വൃത്തിഹീനമാക്കും. കൂടെ കൊണ്ടുനടക്കാന്‍ എളുപ്പമായതുകൊണ്ട് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത് ഏറ്റവും നല്ല മാര്‍ഗമാണ്. എന്നാല്‍, അഴുക്കു പുരണ്ട കൈകള്‍ വൃത്തിയാക്കുന്നതിന് സോപ്പോ ഹാൻഡ് വാഷോ തന്നെ വേണം. കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നത് നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നതിനു മാത്രമല്ല, മറ്റുള്ളവരിലേക്ക് അണുബാധകള്‍ പകരാനുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Post Your Comments