WayanadLatest NewsKeralaNattuvarthaNews

ബസ് യാത്രക്കിടെ വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്

ഡ്രൈവറുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി

കല്‍പറ്റ: വയനാട്ടിൽ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവർക്കെതിരെ അമ്പലവയൽ പൊലീസ് ആണ് കേസെടുത്തത്.

ഡ്രൈവറുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി. ഇന്നലെ രാവിലെയാണ് ആനപ്പാറ കുന്നത്തൊടി സ്വദേശിയായ 18 വയസുകാരൻ അസ്ലമിന്‍റെ ഇടതു കൈയുടെ മുട്ടിന് താഴ് ഭാഗം അറ്റുപോയത്.

Read Also : ക്രിസ്തുമസ് ന്യൂ ഇയർ ബംബർ വിൽപ്പന പൊടിപൊടിക്കുന്നു, ഇതുവരെ വിറ്റഴിച്ചത് ലക്ഷക്കണക്കിന് ടിക്കറ്റുകൾ

ചുള്ളിയോട് ബത്തേരി റൂട്ടിൽ അഞ്ചാംമൈലിൽ വച്ച് നിർമാണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്ന റോഡിൽ വെച്ചാണ് സംഭവം. ഇരുചക്ര വാഹനത്തിന് അരികു കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിൽ കെ.എസ്.ആർ.ടി.സിയും ആഭ്യന്തര അന്വേഷണം തുടങ്ങി. ബത്തേരിയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയാണ് അസ്ലം.

യാത്രക്കിടെ അസ്ലം കൈ ബസിന്റെ ജനലിലൂടെ കൂടി പുറത്തേക്ക് ഇട്ട സമയത്താണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ബസ് നിര്‍ത്തി. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button