
വെച്ചൂർ: പുളിമരം കടപുഴകി വീണു ഷീറ്റ് മേഞ്ഞ വീട് തകർന്നു. വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ചിരട്ടപ്പറമ്പ് ലക്ഷം വീട് കോളനിയിലെ ശാരദയുടെ വീടാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന ശാരദ ശബ്ദം കേട്ട് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Read Also : ‘ജീവിക്കാൻ വേറെ നിവൃത്തിയില്ല’ വേശ്യാവൃത്തിക്കായി പൊതുനിരത്തിൽ ഇറങ്ങി ശ്രീലങ്കൻ സ്ത്രീകൾ
ഷീറ്റ് മേഞ്ഞ വീട് ഭാഗികമായി നശിച്ചതോടെ തനിച്ച് താമസിക്കുന്ന വീട്ടമ്മ ദുരിതത്തിലായിരിക്കുകയാണ്. ഭർത്താവ് കുമാരൻ രണ്ടുവർഷം മുമ്പ് മരിച്ചു. രണ്ടു പെണ്മക്കളെയും വിവാഹം കഴിപ്പിച്ച് അയച്ചതോടെ ശാരദ തനിച്ചാണ് താമസം.
വാർഡ് മെംബർ ഗീതാ സോമൻ, വില്ലേജ് അധികൃതർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Post Your Comments