KeralaLatest NewsNews

മഴ ശക്തമാകുന്നു: ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

കേരളത്തിലെ നാലു നദികളിൽ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ രംഗത്തെത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അപകട മുന്നറിയിപ്പുമായി മന്ത്രി കെ. രാധാകൃഷ്ണൻ. ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ലെന്നും അതിനാൽ സ്ഥലം കാണാൻ ഈ സമയം സന്ദർശനം അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും 2018ലെ പ്രളയത്തിൻ്റെ അനുഭവം നമ്മുടെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലകളിൽ മുന്നൊരുക്കം സർക്കാർ നടത്തിയിട്ടുണ്ടെന്നും മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.

Read Also: ശബരിമല സമരം ആര്‍ക്ക് വേണ്ടി? പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോള്‍ ചിലര്‍ സമരവുമായി ഇറങ്ങിയെന്ന് വെള്ളാപ്പള്ളി

അതേസമയം, കേരളത്തിലെ നാലു നദികളിൽ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ രംഗത്തെത്തി. മീനച്ചലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ എന്നീ നാലു നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. ഈ പറഞ്ഞ നാല് നദികൾ ഉൾപ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു വരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി, ഇടമലയർ ഡാമുകളിൽ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ജല കമ്മിഷൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button