തിരുവനന്തപുരം: ശബരിമല സമരം ആര്‍ക്ക് വേണ്ടിയായിരുന്നുവെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. യുവതി പ്രവേശനത്തിന് എതിരെ നടന്ന ശബരിമല സമരം കൊണ്ട് ആര്‍ക്കെന്ത് ഗുണമാണ് ഉണ്ടായതെന്നും സമരത്തില്‍ പങ്കെടുത്തവര്‍ കേസില്‍ കുരുങ്ങി കഴിയുകയാണെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത നവോത്ഥാന സംരക്ഷണ സമിതി യോഗത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ എല്ലാവരും പിന്തുണച്ചതാണെന്നും പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോള്‍ ചിലര്‍ സമരവുമായി ഇറങ്ങിയതാണെന്നും വെളളാപ്പളളി ആരോപിച്ചു.
‘ശബരിമല സമരത്തോട് ആദ്യമേ എസ്.എന്‍.ഡി.പിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാര്‍ ചേര്‍ന്നാണ് ആ സമരമുണ്ടാക്കിയത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം മുന്‍പത്തേക്കാളും വര്‍ദ്ധിച്ചു, ഇതില്‍ ബി.ജെ.പിയെ മാത്രം പറയാനില്ല. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതി’- വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു.
Post Your Comments