ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainment

‘ഏജൻറ് ടീന’ ഇനി മലയാളത്തിലേക്ക്: തമിഴ് താരം വാസന്തി മമ്മൂട്ടി ചിത്രത്തിൽ 

കൊച്ചി: കമല്‍ഹാസന്‍ നായകനായ ‘വിക്രം’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ‘ഏജന്റ് ടീന’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ തമിഴ് നടി വാസന്തിയാണ് ‘ടീന’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഏജന്റ് ടീന എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

ഇപ്പോൾ വാസന്തി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമാണ് വാസന്തിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ബി. ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം വാസന്തിയും അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള വാസന്തിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

14കാരിക്കുനേരെ ലൈംഗികാതിക്രമം : പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും

മോഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തുന്നത് . പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button