
ഹരിപ്പാട്: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിങ്ങോലി ആദർശ് വില്ലയിൽ ആദർശ് കുമാറിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. കരീലകുളങ്ങര പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read Also : കനത്ത മഴയിൽ തൃശ്ശൂരിലും കൊല്ലത്തും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments