ഇന്ത്യയുടെ കയറ്റുമതി രംഗത്ത് ഇത്തവണ നേരിയ ഇടിവ് രേഖപ്പെടുത്തി. ജൂലൈയിലെ കണക്കുകൾ പ്രകാരം, കയറ്റുമതി 0.76 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, കയറ്റുമതി 35.24 ബില്യൺ ഡോളറായി. കൂടാതെ, വ്യാപാരകമ്മി നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇത്തവണ 31.02 ബില്യൺ ഡോളറായാണ് വ്യാപാര കമ്മി ഉയർന്നിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വ്യാപാര കമ്മി 10.63 ബില്യൺ ഡോളറായിരുന്നു.
ജൂലൈയിൽ ഇറക്കുമതിയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ ഇറക്കുമതി 43 ശതമാനം വർദ്ധനവോടെ 66.26 ബില്യൺ ഡോളറായാണ് ഉയർന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ 46.15 ബില്യൺ ഡോളർ ആയിരുന്നു ഇറക്കുമതി. അതേസമയം, സ്വർണ ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണ ഇറക്കുമതി ജൂലൈയിൽ 2.37 ബില്യൺ ഡോളറാണ്.
Also Read: കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്
നടപ്പു സാമ്പത്തിക വർഷം ആദ്യത്തെ നാലു മാസങ്ങളിൽ കയറ്റുമതി രംഗത്ത് വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. അക്കാലയളവിൽ രാജ്യത്ത് 156.41 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്.
Post Your Comments