Latest NewsKeralaCinemaMollywoodNewsEntertainment

‘കീടം പോലെയാണ് അയാള്‍, അമ്മയ്ക്ക് കാൻസർ വന്ന സമയത്ത് പോലും വിളിച്ച് ശല്യം ചെയ്തിരുന്നു’: നിത്യ മേനോൻ

ശല്യം ചെയ്ത ആരാധകനെ കുറിച്ച് നടി നിത്യ മേനോൻ. തന്നെയും കുടുംബത്തെയും ഏറെ ബിദ്ധിമുട്ടിച്ച ആളായിരുന്നു അദ്ദേഹമെന്ന് നിത്യ പറയുന്നു. കേസ് കൊടുക്കാൻ സുഹൃത്തുക്കളൊക്കെ നിർദ്ദേശിച്ചിരുന്നുവെന്നും, എന്നാൽ അങ്ങനെയൊന്ന് ചെയ്തില്ലെന്നും നിത്യ പറയുന്നു. അഞ്ച് വർഷങ്ങളോളമായി വളരെ മോശം രീതീയിൽ ശല്യം ചെയ്യുന്ന ആളായിരുന്നു വൈറലായ ആ വ്യക്തിയെന്ന് നിത്യ പറയുന്നു. ഇന്ദു വി.എസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആര്‍ട്ടിക്കിള്‍ 19 (1) (എ) എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിത്യ.

‘പുള്ളി പലതും പറയും. കുറെ വർഷമായി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പബ്ലിക്ക് ആയി വന്നപ്പോൾ ഞാനൊക്കെ ഷോക്ക് ആയി. അഭിമുഖങ്ങളിലൊക്കെ വന്നിരുന്ന പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയാതെ ആയി. അവൻ ഫെയ്മസ് ആയി, പരസ്യമായി പറയുന്നു എന്നൊക്കെ ഫ്രണ്ട്സ് വിളിച്ച് പറഞ്ഞു. കുറെ വർഷമായി. അഞ്ച് വർഷമായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഞാനായത് കൊണ്ടാണ്, പ്രത്യേകിച്ച് ഒന്നും ചെയ്യാതിരുന്നത്. നിങ്ങൾ രസകരമായ കമന്റുകൾ ഇടുന്നത് പോലെയായിരുന്നില്ല ആ സംഭവം. ഞാൻ നല്ല ക്ഷമ ഉള്ള ആളാണ്, ഒന്നിലും ഇടപെടാൻ എനിക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല.

എല്ലാവരും പറഞ്ഞതാണ് പോലീസ് പരാതി നൽകണമെന്ന്. എല്ലാവരെയും അയാൾ ഫോണിൽ വിളിച്ച് കഷ്ടപ്പെടുത്തുമായിരുന്നു. വിളിച്ച് പലതും പറയുമായിരുന്നു. അമ്മയെയും അച്ഛനെയും ഒക്കെ വിളിക്കുമായിരുന്നു. അമ്മയ്ക്ക് കാൻസർ കഴിഞ്ഞ്, നിൽക്കുന്ന സമയത്ത് പോലും അമ്മയെ വിളിച്ച് പലതും പറയുമായിരുന്നു. അവരുടെ ക്ഷമ നശിക്കുന്ന സമയമുണ്ടായിട്ടുണ്ട്. വിളിക്കുന്നത് പുള്ളി ആണെങ്കിൽ അവഗണിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പുള്ളിയുടെ 30 ഓളം നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റിനും ഉള്ളവരെ മുഴുവൻ വിളിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഒരു കീടം പോലെയാണ് അയാള്‍’, നിത്യ പറയുന്നു.

Also Read:കുളിമുറിയിലേക്ക് തോര്‍ത്ത് നല്‍കിയില്ല: ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിച്ച യുവതിക്ക് കാഴ്ച നഷ്ടമായി

ആറാട്ട് എന്ന സിനിമ റിലീസ് ആയശേഷം വൈറലായ സന്തോഷ് വര്‍ക്കിയുടെ പ്രവർത്തികളോടായിരുന്നു നിത്യയുടെ പ്രതികരണം. നിത്യയെ വിവാഹം കഴിക്കാൻ ഇഷ്ടമുണ്ടെന്നും നിത്യയോടും കുടുംബത്തിനോടും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഇയാൾ തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു എന്നും സന്തോഷ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘നിത്യയെ ഇനി വിവാഹം കഴിക്കില്ല. നിത്യ മേനോന്‍ ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ലെന്ന് ഞാൻ തീരുമാനിച്ചു. അവര്‍ ഒരു നല്ല മനുഷ്യനായിരുന്നെങ്കില്‍ ഫോണ്‍ നമ്പരെങ്കിലും തന്നേനെ. നിത്യ മേനോനെ വിവാഹം കഴിക്കാന്‍ എനിക്ക് ഇപ്പോള്‍ താത്പര്യമില്ല. വെറുതെ ഞാൻ അതിനു വേണ്ടി സമയവും ഊര്‍ജവും കളഞ്ഞു. സിനിമാലോകം ഹൃദയശൂന്യമാണ്. അവിടെ ചതികള്‍ ഒരുപാട് നടക്കുന്നു. എന്റെ യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കല്‍ അതാലോചിച്ച് ഖേദിക്കും. അവര്‍ തന്നെ അര്‍ഹിക്കുന്നില്ല’, അടുത്തിടെ സന്തോഷ് വർക്കി ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button