ചർമ്മ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഒലിവ് ഓയിൽ. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ ഒലിവ് ഓയിൽ നിരവധി പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നുണ്ട്. ചർമ്മം മിനുസമാർന്നതും മൃദുലവുമായി നിലനിർത്താൻ ഒലിവ് ഓയിൽ പുരട്ടുന്നത് നല്ലതാണ്. വേഗത്തിൽ ഫലം ലഭിക്കാൻ ഒലിവ് ഓയിൽ ഇങ്ങനെ പുരട്ടി നോക്കൂ.
ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര് എന്നിവ സമാസമം എടുത്തതിനുശേഷം നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടിയതിന് ശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ ചുളിവുകൾ മാറ്റാനും തിളക്കമാർന്നതുമാക്കാൻ ഇതിലൂടെ സാധിക്കും.
Also Read: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: എൽ പി സ്‌കൂൾ അധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
അടുത്തതാണ് ഒലിവ് ഓയിലും തക്കാളിയും ചേർന്ന മിശ്രിതം. രണ്ട് ടീസ്പൂൺ തക്കാളി നീരും ഒരു ടീസ്പൂൺ ഒലീവ് ഓയിലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടാം. ഇത് ഉണങ്ങി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഇത് നല്ലതാണ്.
Post Your Comments