രാമപുരം: കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് പിഞ്ചു കുഞ്ഞ് മരിച്ചു. തീക്കോയി അത്യാലിൽ മനേഷ്- മെറിൻ ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകൾ നെയ്മി ആൻ ആണ് മരിച്ചത്.
പാലാ – തൊടുപുഴ റോഡിൽ ഐങ്കൊമ്പിന് സമീപം ആറാം മൈലിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മെറിന്റെ പിതാവ് അടിമാലി ആനവിരട്ടി കൂനംപാറയിൽ വാവച്ചനാണ്(60) വാഹനമോടിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അടിമാലിയിൽ നിന്നു തീക്കോയിലേയ്ക്ക് പോകവേയാണ് അപകടം നടന്നത്.
Read Also : അടിയന്തരാവസ്ഥക്കാലത്ത് പോലും പ്രതിപക്ഷം ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല: ശിവസേന
രണ്ടുപ്രാവശ്യം മറിഞ്ഞ കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് നിന്നത്. നാട്ടുകാർ ഉടൻ കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നെയ്മി ആനിന് ഒരു സഹോദരനുണ്ട്. പിതാവ് മനേഷ് വിദേശത്താണ്. രാമപുരം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Post Your Comments