ഡൽഹി: പപ്പട പാക്കറ്റിനിടയിൽ അമേരിക്കൻ ഡോളറുകൾ വെച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. ഐജിഐ എയർപോർട്ടിലെ ടെർമിനൽ-മൂന്നിൽ വെച്ച് സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇന്ത്യക്കാരനായ യാത്രക്കാരൻ പിടിയിലായത്.
ബാങ്കോക്കിലേക്ക് യാത്ര ചെയ്യുന്ന ഇയാളുടെ കൈവശത്തു നിന്നും, 19,900 ഡോളറാണ് ( ഏകദേശം 15.5 ലക്ഷം രൂപ) കണ്ടെടുത്തത്. പെട്ടിക്കുള്ളിൽ ഓരോ നോട്ടുകളായി പപ്പട പാക്കറ്റിനും മസാല ബോക്സുകൾക്കും ഇടയിൽ സൂക്ഷിച്ച നിലയിലായിരുന്നു. അതേസമയം, ഇത്രയധികം വിദേശ കറൻസി കൈവശം വെക്കുന്നതിന് മതിയായ രേഖകളില്ലാത്തതിനാൽ യാത്രക്കാരനെ സി.ഐ.എസ്.എഫ്, കസ്റ്റംസ് അധികൃതർക്ക് കൈമാറി.
Papad mein paise! @CISFHQrs caught a man with 19K US Dollar from IGI. @TheNewIndian_in pic.twitter.com/Kwm2dqT2Lj
— Alok Arjun Singh (@AlokReporter) August 2, 2022
Post Your Comments