കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ പുറന്തോട്ടത്തിൽ വീട്ടിൽ സെർഫിൻ വിൽഫ്രഡിനെയാണ് (22) പൊലീസ് പിടികൂടിയത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് ഒന്നരവർഷക്കാലമായി പീഡിപ്പിക്കുകയായിരുന്നുവെന്ന പരാതിയിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ നഗ്ന വീഡിയോകളും ഫോട്ടോകളും കൈക്കലാക്കിയതിനുശേഷം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെൺകുട്ടി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന്, പ്രതി ഒളിവിൽ പോകുകയായിരുന്നു.
Read Also : ഏഷ്യാ കപ്പ് 2022: ടൂര്‍ണമെന്റിന്റെ മത്സരക്രമം പുറത്തുവിട്ടു
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപവത്കരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐ റോജിമോൻ, സി.പി.ഒമാരായ പ്രശാന്ത്, സുനിൽകുമാർ, സജയൻ, റിജോ വർഗീസ്, എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments