Latest NewsNewsIndia

വികസന പദ്ധതികൾ ജനങ്ങൾ നിറവേറ്റിയാൽ 25 വർഷത്തിനുള്ളിൽ ഇന്ത്യ വിശ്വഗുരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ ഇടങ്ങളിലായി നിരവധി പരിപാടികളാണ് നടത്തുന്നത്.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികൾ ജനങ്ങൾ നിറവേറ്റിയാൽ 25 വർഷത്തിനുള്ളിൽ ഇന്ത്യ വിശ്വഗുരു ആകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2047 ഓടെ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയെന്ന ചരിത്ര ദൗത്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്നും ഈ ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ ജനങ്ങൾ സർക്കാർ ആവിഷ്കരിച്ച വികസന പദ്ധതിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്ത സ്വാതന്ത്ര്യ സമര സേനാനി പിംഗളി വെങ്കയ്യയുടെ146-മത് ജന്മദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹർ ഘർ തിരംഗിന്റെ ഭാഗമായി രാജ്യത്തെ ഓരോ പൗരനും സ്വന്തം വീടുകളിൽ ആഗസ്ത് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തണം. ജനങ്ങളുടെ ആത്മാഭിമാനത്തെ ഉയർത്തുന്നതാണ് ഈ പരിപാടി. രാജ്യത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും ഓരോ ആളുകളും ഉദ്യമത്തിൽ പങ്കു ചേരണം’- അദ്ദേഹം സൂചിപ്പിച്ചു.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

‘ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ ഇടങ്ങളിലായി നിരവധി പരിപാടികളാണ് നടത്തുന്നത്. സന്നദ്ധ സംഘടനകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.ജി.ഒ തുടങ്ങി ഒട്ടനവധി ആളുകൾ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സൂക്ഷിക്കുകയും രാജ്യ പുരോഗതിക്കായി ഒറ്റക്കെട്ടായി നിൽണം’- അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button