ഡൽഹി: സംസ്ഥാനത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു. 35 കാരനായ ആഫ്രിക്കൻ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽഇതോടെ ആകെ മങ്കിപോക്സ് ബാധിതരുടെ എണ്ണം ആറായി. രോഗബാധിതനെ ഡൽഹി സർക്കാർ നടത്തുന്ന എൽ.എൻ.ജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി അദ്ദേഹത്തിന് കുമിളകളും പനിയും ഉണ്ട്.
ആഫ്രിക്കൻ പൗരന്റെ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻ.ഐ.വി) അയച്ചു. തിങ്കളാഴ്‌ച വൈകുന്നേരത്തെത്തിയ റിപ്പോർട്ടിൽ അദ്ദേഹം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ജൂലൈ 24 നാണ് ദേശീയ തലസ്ഥാനത്ത് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. 31 കാരനായ വെസ്റ്റ് ഡൽഹി നിവാസിക്കാണ് മങ്കിപോക്സ് പോസിറ്റീവായത്.
ഇന്ത്യയിൽ ഇതുവരെ ആറ് കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്ന് മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ 22 വയസ്സുള്ള ഒരു യുവാവ് രോഗം ബാധിച്ച് മരിച്ചു. ജൂലൈ 30 ന് മരിച്ച 22 കാരന്റെ പരിശോധനയിൽ ആ മനുഷ്യന് മങ്കിപോക്സ് ആണെന്ന് തെളിഞ്ഞതായി കേരളത്തിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഫ്രിക്കയ്ക്ക് പുറത്ത് മങ്കിപോക്സുമായി ബന്ധപ്പെട്ട നാലാമത്തെ മരണമാണിത്.
Post Your Comments