ദുബായ്: കേരളത്തിലേക്കു പോകുന്ന യുഎഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ന്യൂഡൽഹിയിലെ യുഎഇ എംബസിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കേരളത്തിൽ പല മേഖലകളിലും മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും അഞ്ചു ദിവസത്തേക്കു മഴ തുടരുമെന്നും യുഎഇ അറിയിച്ചു.
ഇന്ത്യൻ സർക്കാർ പുറത്തുവിട്ടിട്ടുളള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പൗരന്മാരോട് അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ 0097180024 , 0097180044444 എന്നീ നമ്പറുകളിൽ എംബസിയുമായി ബന്ധപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അതേസമയം, കേരളത്തിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കേരളത്തിൽ അടുത്ത 3 ദിവസത്തേക്ക് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ആഗസ്റ്റ് 2,3 തീയതികളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായ ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കിൽ അത് പ്രതിസന്ധികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
Read Also: ദക്ഷിണേന്ത്യയിലെ എൻഎബിഎൽ അംഗീകാരമുള്ള ആദ്യ സ്വകാര്യ ഫോറൻസിക് ലാബ് എന്ന നേട്ടം കൈവരിച്ച് ആലിബൈ
Post Your Comments