അമ്പലപ്പുഴ: പള്ളിവികാരി ചമഞ്ഞ് വീട്ടിലെത്തിയയാൾ വയോധികയുടെ വളയുമായി മുങ്ങി. പറവൂർ ഗലീലിയ പറയകാട്ടിൽ മേരി ഫ്രാൻസിസിന്റെ ഒരു പവൻ തൂക്കംവരുന്ന വളയാണ് നഷ്ടപ്പെട്ടത്.
ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഈ സമയം മേരി ഫ്രാൻസിസ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. പാന്റ്സും ഷർട്ടും ധരിച്ചെത്തിയ ഒരാൾ താൻ ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് പരിചയപ്പെടുത്തി. ഈ വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാൻസിസിന് വളരെയധികം പ്രയാസമുണ്ടെന്നും പറഞ്ഞ ഇയാൾ, പ്രയാസങ്ങൾ മാറാൻ താൻ പ്രാർത്ഥന നടത്താമെന്ന് പറഞ്ഞ് തലയിൽ കൈകൊണ്ട് ഉഴിഞ്ഞശേഷം കൈയിൽ കിടന്ന വള ഊരിയെടുക്കുകയായിരുന്നു.
Read Also : രാജ്യത്ത് ഗോതമ്പ് സംഭരണം കുറഞ്ഞു, ഇത്തവണ വിതരണ ചിലവിലെ നേട്ടം കോടികൾ
എന്തിനാണ് വള ഊരിയതെന്ന് ചോദിച്ചപ്പോൾ പ്രാർത്ഥനയ്ക്കാണെന്നും വൈകിട്ട് അഞ്ചിന് തിരികെ നൽകാമെന്നും പറഞ്ഞ് ഇയാൾ പോകുകയായിരുന്നു. വൈകിട്ടും ഇയാളെ കാണാതിരുന്നതിനെ തുടർന്ന് മേരി ഫ്രാൻസിസ് പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments