രാജ്യത്ത് പുതിയ യൂണികോൺ കമ്പനികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ജനുവരി- മാർച്ച് കാലയളവിൽ 13 പുതിയ യൂണികോൺ കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ഏപ്രിൽ- ജൂൺ കാലയളവിൽ ഇത് നാല് യൂണികോൺ കമ്പനികൾ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 12 യൂണികോൺ കമ്പനികളാണ് ഉണ്ടായിട്ടുളളത്.
ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ഫണ്ടിംഗിൽ ഇത്തവണ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഈ ഫണ്ടിംഗിൽ വന്നിരിക്കുന്ന കുറവാണ് സ്റ്റാർട്ടപ്പുകൾക്ക് യൂണികോണിൽ ഇടം നേടുക എന്ന മോഹത്തെ പ്രതികൂലമായി ബാധിച്ച ഘടകം. കൂടാതെ, നിക്ഷേപകർ വൻ തോതിൽ സ്റ്റാർട്ടപ്പുകൾക്കുള്ള വിഹിതത്തിൽ കുറവ് വരുത്തിയതും തിരിച്ചടിയായിട്ടുണ്ട്.
Also Read: ‘ഇന്നലെ ഉദ്ഘാടനം, ഇന്ന് പെരുവഴിയിൽ’: കെട്ടിവലിച്ച് കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ്
നൂറുകോടി ഡോളർ മൂല്യമുള്ള കമ്പനികളെയാണ് യൂണികോൺ എന്ന് വിശേഷിപ്പിക്കുന്നത്. 2020 സെപ്തംബർ മാസത്തിൽ അവസാനിച്ച ത്രൈ മാസത്തിനു ശേഷം ഇക്കാലയളവിലാണ് യൂണികോൺ കമ്പനികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നത്.
Post Your Comments