വൻ മുന്നേറ്റത്തോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരം ആരംഭിക്കുമ്പോൾ നഷ്ടം നേരിട്ടെങ്കിലും പിന്നീട് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. സെൻസെക്സ് 20.86 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,136.36 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 5.50 ഉയർന്ന് 17,345.50 ൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് വിപണിയിൽ ഏകദേശം 1,829 ഓഹരികളാണ് നേട്ടം കൈവരിച്ചത്. എന്നാൽ, 1,460 ഓഹരികൾ നഷ്ടത്തിലും, 122 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 0.5 ശതമാനമാണ് മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഉയർന്നത്.
ഇൻഡസ്ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എൻടിപിസി, മാരുതി സുസുക്കി, പവർ ഗ്രിഡ് കോർപ്പ് തുടങ്ങിയ കമ്പനികൾ നേട്ടം കൈവരിച്ചെങ്കിലും യുപിഎൽ, ഹീറോമോട്ടോ കോർപ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് മങ്ങലേറ്റു.
Post Your Comments